രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിലേക്ക് കടന്നതോടെ സംസ്ഥാന സര്‍ക്കാരും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു . ഇന്ന് മുതല്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പില്‍ വരും.മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കൽ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പൊലീസ് പരിശോധന വ്യാപകമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഏർപ്പെടുത്തിയ ഒരാഴ്ച നിരീക്ഷണം തുടരും. പി.സി.ആര് പരിശോധന വ്യാപകമാക്കുന്നതോടൊപ്പം രോഗബാധിതരെ കണ്ടെത്താന്‍ ആന്റിജന്‍ പരിശോധനകളും നടത്തും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോളിംഗ് ഏജന്റുമാരടക്കമുള്ളവര്‍ക്കും കൊവിഡ് പരിശോധന നടത്തുന്നുണ്ട്.