ഡൽഹിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി

ഡൽഹി: ഡൽഹിയിൽ പരിശോധിക്കുന്ന മൂന്നിലൊരാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണമേർപ്പെടുത്തി. ഇന്ന് രാത്രി മുതൽ ഏപ്രിൽ 26 വരെ പൂർണ്ണ കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചു. ലഫ്റ്റനന്റ് ഗവർണ്ണർ അനിൽ ബൈജാൻ, മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ആവശ്യ സർവ്വീസുകൾ മാത്രമേ കർഫ്യൂ കാലയളവിൽ അനുവദിക്കു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണം. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് കർഫ്യൂ എർപ്പെടുത്തിയിരുന്നു. വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മറ്റ് പോം വഴിയില്ലെന്ന വിലയിരുത്തലിലാണ് കർഫ്യൂ നീട്ടാനുള്ള തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊണ്ടത്.