ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള യാത്രകള്‍ക്ക് ഖത്തര്‍ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഖത്തറിലെ ഇന്ത്യന്‍ എംബസി ഇതു സംബന്ധിച്ച വിശദാംശങ്ങൾ ട്വിറ്ററിൽ കുറിച്ചു .
പുതിയ നിബന്ധനകള്‍ അനുസരിച്ച് ,
- വാക്സിനെടുത്തവര്‍ ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാര്‍ക്കും പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്
- പുറപ്പെടുന്നതിന് മുമ്പുള്ള 48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും പുതിയ നിബന്ധനകള്‍ ബാധകമാക്കി