കുവൈത്ത് സിറ്റി: കുവൈത്തിലെ ബലാത് അൽ-ശുഹദ സ്കൂളിൽ നിന്നുള്ള വലിയൊരു സംഘം വിദ്യാർത്ഥികൾ ലോകകപ്പ് ഫുട്ബോൾ കാണുന്നതിനായി വ്യാഴാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് പുറപ്പെട്ടു. 30 അധ്യാപകരും 100 വിദ്യാർത്ഥികളും അടങ്ങുന്ന സംഘമാണ് ഖത്തറിലേക്ക് തിരിച്ചത്.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണം അനുസരിച്ചായിരുന്നു ഇത്. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ആഘോഷിക്കാൻ സ്‌കൂൾ എടുത്ത മുൻകൈയുടെ ഫലമായിട്ടായിരുന്നു അമീറിൽ നിന്നുള്ള ക്ഷണം.