കുവൈത്തിൽ സ്കൂളുകൾ പുനരാരംഭിക്കുമ്പോൾ, കൊറോണയുമായി ബന്ധപ്പെട്ട ആശങ്കകൾ വേണ്ടെന്ന് അധികൃതർ

0
30

കുവൈത്ത് സിറ്റി: രാജ്യത്തെ കൊറോണ സാഹചര്യങ്ങൾ പൂർണ്ണമായി നിയന്ത്രണവിധേയമാണെന്നും  സെപ്റ്റംബർ ഒക്‌ടോബർ മാസങ്ങളിലായി സ്കൂളുകൾ പുനരാരംഭിക്കുമ്പോൾ കോവിഡുമായി ബന്ധപ്പട്ട് വിദ്യാർത്ഥികളുടെ ആരോഗ്യ സാഹചര്യത്തെക്കുറിച്ച്  കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധപ്പെട്ട അധികൃത വ്യക്തമാക്കിയതായി പ്രാദേശിക പാത്രം റിപ്പോർട്ട് ചെയ്തു.

ദിവസേനയുള്ള കോവിഡ് കേസുകൾ 3.6 ശതമാനം മാത്രമാണ്. അതേ സമയം,ഇടയ്ക്കിടെ കൈകഴുകുക, കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുമായുള്ള സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ ആരോഗ്യ നിയന്ത്രണങ്ങൾ തുടർന്നും പാലിക്കേണ്ടതിന്റെ ആവശ്യകത അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി .