കുവൈത്ത് സിറ്റി: കുവൈത്തിൽ പന്ത്രണ്ടാം ക്ലാസ്സ്് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി . ഓരോ ക്ലാസ്മുറിയിലും ആറ് വിദ്യാർത്ഥികൾ മാത്രമേ പരീക്ഷ എഴുതാൻ ഉണ്ടാവുകയുള്ളൂ. വിദ്യാർത്ഥികൾക്കിടയിൽ രണ്ടുമീറ്റർ സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം സ്കൂളുകൾക്ക് നൽകിയതായും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. മെയ് 30 മുതൽ ജൂൺ 10 വരെ ദിവസങ്ങളിലാണ് പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള പേപ്പർ അധിഷ്ഠിത പരീക്ഷ.
ഈ വരുന്ന സെപ്റ്റംബറിൽ തന്നെ കുവൈത്തിലെ സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചതായും വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് വ്യാഴാഴ്ച അറിയിച്ചു. എല്ലാ ക്ലാസുകളിലെയും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തി വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുക എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്ത് സ്കൂളുകൾ പ്രവർത്തനം നിർത്തി ഓൺലൈൻ ക്ലാസ്സുകളിലേക്ക് മാറിയിട്ട് ഒരു വർഷം കഴിഞ്ഞു.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ആരോഗ്യ നടപടികൾ രൂപീകരിക്കുന്നതിന് ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കുന്നതായും അദ്ദേഹം സ്ഥിരീകരിച്ചു.