5 രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസ് റദ്ദാക്കിയ തീരുമാനം പിൻവലിക്കുന്നത് സംബന്ധിച്ച് പഠനം നടക്കുന്നതായി ഡിജിസിഎ

0
25

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം മൂലം അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങൾക്ക് കുവൈത്ത് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. അതേസമയം വിലക്ക് നീക്കുന്നത് സംബന്ധിച്ച പഠനം നടക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഡയറക്ടർ ജനറൽ, യൂസഫ് ഫവാസൻ അറിയിച്ചു. അതോടൊപ്പം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 5,000 ആയി വർദ്ധിപ്പിക്കണമെന്ന നിർദ്ദേശത്തോടുള്ള മന്ത്രിസഭയുടെ പ്രതികരണത്തിനായി ഡിജിസിഎ കാത്തിരിക്കയാണെന്നും, അത് ഉടൻ അംഗീകരിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഇല്ലാത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് മൂന്നാം രാജ്യങ്ങളിൽ നിന്ന് ട്രാൻസിറ്റ് ആയി കുവൈത്തിലേക്ക് വരാം എന്നും അദ്ദേഹം അറിയിച്ചിരുന്നു.

ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥകൾ അനുസരിച്ച് കുവൈത്ത് വിമാനത്താവളം വിവിധ രാജ്യങ്ങളിൽ നിന്ന് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
സാധുവായ റെസിഡൻസിയും കുവൈത്ത് അംഗീകരിച്ച വാക്സിനുകളാൽ പ്രതിരോധ കുത്തിവയ്പ്പ് പൂർത്തീകരിക്കുകയും ചെയ്ത പ്രവാസികൾക്ക്, വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിച്ച ശേഷം കുവൈത്തിലേക്ക് വരാം. യാത്രയ്ക്ക് 72 മണിക്കൂർ മുൻപായി എടു
പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രക്കാർ കൈവശം വയ്ക്കണം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയശേഷം പിസിആർ പരിശോധനയ്ക്ക് വിധേയമാകണം.