മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാനില്ലെന്ന് കെ. സുധാകരന്‍

0
26

കണ്ണൂര്‍: ധര്‍മ്മടത്ത്‌ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന്‌ നിലപാട്‌ വ്യക്തമാക്കി കെ സുധാകരന്‍. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ വിമുഖത നേതൃത്വത്തെ അറിയിച്ചതായും സുധാകര വ്യക്തമാക്കി. കണ്ണൂരിലെ എല്ലാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തന്റെ സാന്നിധ്യം ആവശ്യമാണെന്നും ഈ സാഹചര്യത്തില്‍ മത്സരിക്കുന്നത്‌ ഉചിതമാകില്ലെന്നും ്‌സുധാകരന്‍ പറഞ്ഞു. തനിക്ക്‌ പകരം ജില്ലാ നേതൃത്വം നേരത്തെ ഉയര്‍ത്തികാട്ടിയ ഡിസിസി സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ധര്‍മ്മടത്ത്‌ ആര്‌ മത്സരിക്കുമെന്നത്‌ സംബന്ധിച്ച പ്രഖ്യാപനം ഹൈക്കമാന്‍ഡ്‌ നടത്തുമെന്നും, ധര്‍മ്മടേ സംബന്ധിച്ച്‌ സുധാകരന്റെ തീരുമാനം അറിയാനാണ്‌ കാത്തിരുന്നതെന്നും കെപിസിസി പ്രസിഡന്റ്‌ ്‌മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.