മൻസൂർ  ചൂരിയുടെ ഭാര്യ സുമയ്യ കുവൈറ്റിൽ മരണപ്പെട്ടു 

0
185
Sumayya
അഹ്‌മദ്‌  അൽ  മഗ്‌രിബ് കമ്പനി കുവൈറ്റ് ഹെഡ് കാസർഗോഡ് ചൂരി സ്വദേശി മൻസൂർ ചൂരിയുടെ  ഭാര്യ സുമയ്യ 36 വയസ്സ് കുവൈത്തിൽ മരണപ്പെട്ടു. കഴിഞ്ഞ പതിനാറ് ദിവസമായി  അദാൻ  ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു സുമയ്യ. നേരത്തെ ദുബൈയിലായിരുന്നു ഇവർ. മൻസൂറിന്റെ ജോലി മാറ്റത്തെ  തുടർന്ന് ആറ്  മാസം മുൻപാണ് സുമയ്യയും മക്കളും കുവൈത്തിൽ എത്തിയത്. കണ്ണൂർ വെറ്റില പള്ളി സ്വദേശിനിയാണ് . പനി അധികരിച്ചതിനാൽ ആശുപത്രിയിൽ എത്തിച്ച ഇവരുടെ നില ഗുരുതരമാവുകയും പിന്നീട് വെന്റിലേറ്ററിലേക്ക്‌  മാറ്റുകയുമായിരുന്നു. സുമയ്യയുടെ നില ഗുരുതരമായതിനാൽ അവരുടെ മാതാ പിതാക്കളും കഴിഞ്ഞ ആഴ്ച  കുവൈത്തിൽ എത്തിയിട്ടുണ്ട്.
കുവൈത്തിലെ  ഇന്ത്യ ഇന്റർനാഷണൽ  സ്കൂളിൽ പഠിക്കുന്ന
അല ( ഏഴാം ക്ലാസ് ) മുഹമ്മദ് ( നാലാം ക്ലാസ്  ) അബ്ദുല്ല (  രണ്ടാം ക്ലാസ് )
അവ്വ ( മൂന്നു വയസ്സ് ) എന്നിവർ മക്കളാണ്.

ഇന്നുച്ചയോടു കൂടി കുവൈത്തിൽ തന്നെ മയ്യത്തു ഖബറടക്കും

സുമയ്യയുടെ നിര്യാണത്തിൽ കാസറഗോഡ്  ജില്ലാ അസോസിയേഷൻ ( കെ ഇ എ ) അനുശോചിച്ചു.