
കുവൈത്ത് സിറ്റി: അടുത്ത 10 ദിവസത്തിനുള്ളിൽ അന്തരീക്ഷമർദ്ദം ഉയരാൻ സാധ്യതയുള്ളതായി ജ്യോതിശാസ്ത്ര വിദഗ്ധൻ അദെൽ അൽ മർസൂഖ് പറഞ്ഞു. വരും ദിവസങ്ങളിൽ കാലാവസ്ഥ ചെറുതായി ചൂടായിരിക്കുമെന്ന് അദ്ദേഹം പ്രവചച്ചു – രാത്രിയിൽ 17 മുതൽ 21 ഡിഗ്രി സെൽഷ്യസിനുമിടയിലും പകൽ 36 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും അനുഭവപ്പെടുക. അടുത്ത മാസം പകുതി വരെ വേനൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശീതകാലം ആരംഭിക്കുന്നത് വൈകി ഡിസംബർ മുതൽ ആരംഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.