സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു

0
34

പരിസ്ഥിതി പ്രവര്‍ത്തകൻ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു. 94 വയസ്സായിരുന്നു. വനസംരക്ഷണ മുന്നേറ്റമായ ചിപ്‌കോ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവാണ് . പരിസ്ഥിതി സംരക്ഷണത്തിനായിി ജീവിതം ഉഴിഞ്ഞുവച്ച ബഹുഗുണയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

കൊവിഡ് ബാധിതനായതിനെ തുടർന്ന്  ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.കഴിഞ്ഞ 10 ദിവസമായി അദ്ദേഹം ഇവിടെ ചികിത്സയിലായിരുന്നു.

വനനശീകരണത്തിനെതിരായി ഉത്തരാഖണ്ഡിലെ റേനിയില്‍ 1974 മാര്‍ച്ച് 26ന് ചിപ്‌കോ മുന്നേറ്റത്തിന് തുടക്കമിട്ടതോടെയാണ് ബഹുഗുണ രാജ്യത്തുടനീളവും രാജ്യാന്തര തലത്തിലും ശ്രദ്ധിക്കപ്പെടുന്നത്. ചേര്‍ന്നുനില്‍ക്കുക എന്നതാണ് ചിപ്‌കോ എന്ന വാക്കിന്റെ അര്‍ഥം.