മസ്കറ്റ്: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അസ്ട്രസെനക്ക കോവിഡ് വാക്സിന് ഞായറാഴ്ച മുതല്‍ നല്കിത്തുടങ്ങുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ലക്ഷം ഡോസ് വാക്സിനാണ് നിലവിൽ ഒമാനിലെത്തിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വാക്സിനേഷന് കേന്ദ്രങ്ങള്‍ വഴിയായിരിക്കും കുത്തിവെപ്പ് നൽകുക. എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. ആദ്യ ഡോസ് എടുത്ത് കഴിഞ്ഞ ശേഷം നാല് ആഴ്ച കഴിഞ്ഞാണ് രണ്ടാം ഡോസ് നല്‍കുന്നത്.