കുവൈത്ത് സിറ്റി: പബ്ളിക് വർക്ക് വകുപ്പിലെ മേൽ നേട്ടത്തിനും നേതൃത്വം നൽകുന്നതിനും വേണ്ടിയുള്ള പദവികൾ വർഷങ്ങളായി ഒഴിഞ്ഞ് കിടക്കുകയാണ്. അതിൽ വകുപ്പ് നിരാശ രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പബ്ളിക് വർക്ക് മന്ത്രി ഡോ. റാണാ അൽ-ഫാരീസ് ഒഴിവുകൾ വേഗത്തിൽ നികത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വകുപ്പ് വ്യക്തമാക്കി. 2015 ന് ശേഷം ഈ ഒഴിവുകൾ നികത്താൻ തുടർന്ന് വന്ന മന്ത്രിമാർ നടപടി സ്വീകരിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.
കഴിഞ്ഞ സർക്കാരുകളിലെ മന്ത്രിമാരുടെ കാലാവധി ഹ്രസ്വമായിരുന്നു. അതിനാൽ തന്നെ ചുമതലയേൽക്കുന്ന മന്ത്രിമാർക്ക് ആവശ്യത്തിന് സമയം ലഭിച്ചില്ല. 70 ഓളം ഒഴിവുകളാണ് നിലവിൽ ഉള്ളത് അതിൽ പലതും വർഷങ്ങളായി ഒഴിഞ്ഞ് കിടക്കുകയാണ്. മുഖ്യ പദ്ധതിയുടെ മേൽനോട്ടം വഹിക്കേണ്ട അണ്ടർ സെക്രട്ടറിയുടെ ഒഴിവ് ഇതിൽ ഉൾപ്പെടും.