കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിനേഷനായി തിരഞ്ഞെടുത്ത പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ക്ക് ഫ്രൈസർ വാക്സിൻ സൂക്ഷിക്കുന്നതിനായി പ്രത്യേക റഫ്രിജറേറ്ററുകൾ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാന്നതിനായാണിതെന്ന് അൽ ഖബാസ് റിപ്പോർട്ട് ചെയ്തു .
ഫൈസർ വാക്സിൻ സംഭരിക്കുന്നതിനായി അൽ ഫർവാനിയയിലെ മുസീദ് ഹമദ് അൽ സലേഹ് ഹെൽത്ത് സെന്റർ (അൽ ഷാബ്), അൽ-സിദ്ദിഖ്, അൽ മസായേൽ, അൽ-നസീം, മുത്തബ് അൽ-ഷലാഹി എന്നി ആരോഗ്യ കേന്ദ്രങ്ങൾക്ക് റഫ്രിജറേറ്റർകൾ നൽകാനാണ് മന്ത്രാലയം ഒരുങ്ങുന്നത് .