സുപ്രഭാതം വാർഷിക കാമ്പയിൻ’ കുവൈത്ത് തല ഉദ്ഘാടനം

0
62
കുവൈത്ത് സിറ്റി: ‘സുപ്രഭാതം പതിനൊന്നാം വാർഷിക കാമ്പയിൻ’ കുവൈത്ത് തല ഉദ്ഘാടനം ഇന്നലെ ഖൈത്താൻ രാജധാനി പാലസ് റെസ്റ്റോറൻ്റ്  ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിച്ചു. കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കീഴിൽ സംഘടിപ്പിച്ച വാർഷിക കൗൺസിൽ വെച്ചു കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങൾ ചേർന്ന് വാർഷിക കാമ്പയിൻ പോസ്റ്റർ പ്രകാശന കർമ്മം നിർവഹിച്ചു.
സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിന്റെ ജൈത്ര യാത്ര പതിനൊന്നാം വർഷത്തിലേക്ക് മുന്നേറുമ്പോൾ, കേരളക്കരയിൽ  മുൻനിര പത്രങ്ങളിലൊന്നായി മാറുവാനും  സുന്നത്ത് ജമാഅത്തിന്റെ ശബ്ദമായി മാറാനും കഴിഞ്ഞുവെന്ന് ഉദ്ഘാടന വേളയിൽ നേതാക്കൾ പറഞ്ഞു.
വേദിയിൽ കെ.ഐ.സി ചെയര്മാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ, കേന്ദ്ര പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള, കേന്ദ്ര ജനറൽ സെക്രട്ടറി ആബിദ് ഫൈസി നെല്ലായ, വൈസ് പ്രസിഡന്റ്  മുഹമ്മദലി പുതുപ്പറമ്പ്, മുസ്തഫ ദാരിമി, മജ്ലിസുൽ അഅല അംഗം ഹംസ ബാഖവി, കേന്ദ്ര സെക്രട്ടറിമാരായ ഹകീം മുസ്‌ലിയാർ, നാസർ കോഡൂർ, സലാം പെരുവള്ളൂർ, ഫൈസൽ കുണ്ടൂർ, ഫാസിൽ കരുവാരകുണ്ട്, സുപ്രഭാതം റിപ്പോർട്ടർമാരായ മുനീർ പെരുമുഖം, ഇസ്മായിൽ വള്ളിയോത്ത് എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. ഓഗസ്റ്റ് 1 മുതൽ 15 വരെ സുപ്രഭാതം പ്രചാരണ ക്യാമ്പയിന് ആചരിക്കുമെന്നും സോഷ്യൽ മീഡിയ സ്റ്റാറ്റസ് ഡേ ആചരിക്കുമെന്നും സംഘടനയുടെ മുഴുവൻ കേന്ദ്ര കൗൺസിൽ അംഗങ്ങൾ സുപ്രഭാതം വരിക്കാരാകുമെന്നും നേതാക്കൾ പറഞ്ഞു.
കേന്ദ്ര കൗൺസിൽ മീറ്റിന്  ഹംസ ബാഖവി പ്രാർത്ഥന നിർവഹിച്ചു. അബ്ദുൽ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിക്കുകയും, കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനവും നിർവഹിച്ചു. ആബിദ് ഫൈസി നെല്ലായ പ്രവർത്തന – സാമ്പത്തിക റിപ്പോർട്ടുകൾ അവതപ്പിച്ചു. നാസർ കോഡൂർ സ്വാഗതവും മുനീർ പെരുമുഖം നന്ദിയും പറഞ്ഞു. കെ.ഐ.സി മേഖല, യൂണിറ്റ് നേതാക്കൾ പരിപാടികൾ ഏകോപിച്ചു.
Eng. Muneer – Media Secretary
Mob. 55963454
Photo Caption:
കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി)  കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങൾ ചേർന്ന് ‘സുപ്രഭാതം വാർഷിക കാമ്പയിൻ’ കുവൈത്ത് തല ഉദ്ഘാടന പോസ്റ്റർ പ്രകാശന കർമ്മം നിർവഹിച്ചു.