ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി; മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ട് സിബിഐ

0
18

ഡൽഹി : ലാവ്‍ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ആറിലേക്ക് മാറ്റിവെച്ചു. കേസ് സുപ്രീം കോടതിയിൽ എത്തിയ ശേഷം ഇരുപത്തിയൊന്നാം തവണയാണ് വാദം കേൾക്കാതെ മാറ്റിവയ്ക്കുന്നത്. കേസ് അടുത്താഴ്ചയിലേക്ക് മാറ്റണമെന്ന സിബിഐ ആവശ്യം പരിഗണിച്ചാണ് ഇത്തവണ കേസ് മാറ്റിയത്.

കേസിൽ വാദം തുടങ്ങാൻ തയ്യാറാണെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബഞ്ച് മുൻപാകെ സിബിഐ നേരത്തെ  അറിയിച്ചിരുന്നു. എന്നാൽ നേരത്തെ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും അവശ്യമാ  രേഖകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്നും  സിബിഐയുടെ ആവശ്യപ്പെടുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, വൈദ്യുതി ബോർഡ് മുൻ ചെയർമാൻ കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീം കോടതിയിൽ ഹർജി നൽകിയത് . ഹൈക്കോടതി ഉൾപ്പെടെ രണ്ട് കോടതികൾ തള്ളിയ കേസ് ആയതിനാൽ ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ കേസിൽ തുടർവാദം സാധ്യമാകൂ എന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.