മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

0
14

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. കേസ് നവംബര്‍ 22ന് വീണ്ടും പരിഗണിക്കും. അതുവരെ കേന്ദ്ര ജലകമ്മിഷന്‍ അംഗീകരിച്ച റൂള്‍കര്‍വ് അനുസരിച്ചുള്ള ജലനിരപ്പ് തുടരും.

തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി കേസ് മാറ്റി വച്ചത്. തമിഴ്‌നാട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ വിവരങ്ങള്‍ ഇന്നലെ രാത്രി മാത്രമാണ് ലഭിച്ചതെന്നും ഇതിന് മറുപടി നല്‍കുന്നതിന് കുറച്ച് കൂടി സമയം വേണമെന്നുമാണ് കേരളം അറിയിച്ചത്.