സൽമാൻ രാജകുമാരൻ ഇടപെട്ടിട്ടും കുട്ടികളുടെ വധശിക്ഷ ഒഴിവാക്കുമെന്ന വാഗ്ദാനം നടപ്പായില്ല

0
30

റിയാദ്: കുട്ടികളെ വധശിക്ഷയിൽനിന്ന് ഒഴിവാക്കും എന്ന സൗദി പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. അഞ്ചു കുട്ടികൾക്കാണ് സൗദി നീതിപീഠം വധശിക്ഷ വിധിച്ചു. ഇതിനെതിരെ ഏറെ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ കുട്ടികളെ വധശിക്ഷയിൽനിന്ന് ഒഴിവാക്കിയതായി അറിയിച്ചു. പകരം 10 വർഷം കഠിന തടവ് ഏർപ്പെപെടുത്തും എന്നാണ് വ്യക്തമാക്കിയിരുന്നത്
ഈതീരുമാനം ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് എന്ന് സൗദി കിരീടാകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചിരുന്നു

സൽമാൻ രാജകുമാരൻ ഇടപെട്ടിട്ടും, 9 മാസത്തിനു ശേഷവും കുട്ടികളുടെ വധശിക്ഷ ഇതുവരെ ഒഴിവാക്കിയിട്ടില്ല. ഇത് സംബന്ധിച്ച തെളിവുകൾ മനുഷ്യാവകാശപ്രവർത്തകർ പുറത്തുവിട്ടു.
. പ്രഖ്യാപനം നടന്ന് ഇത്ര നാളായിട്ടും കുട്ടികളെ ശിക്ഷയിൽ നിന്ന് ഒഴിവാക്കാത്തതിൽ പ്രതിഷേധിച്ച് വലിയ വിമർശനമാണ് ഉയർന്നു വരുന്നത്.

സൗദി നിയമത്തിലെ പഴുതുകൾ ഇപ്പോഴും ജഡ്ജിമാർക്ക് കുട്ടികൾക്ക് വധശിക്ഷ വിധിക്കാനുള്ള വകുപ്പുകൾ നൽകുന്നുണ്ടെന്ന് നേരത്തെ വധശിക്ഷക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകളും, യൂറോപ്യൻ – സൗദി ഓർ​ഗനൈസേഷൻ ഫോർ ഹ്യൂമൺ റൈറ്റ്സും വ്യക്തമാക്കിയിരുന്നു.

2018ൽ മാധ്യമ പ്രവർത്തകൻ ജമാൽ കഷോ​ഗിയുടെ കൊലപാതകത്തിന് പിന്നാലെ സൗദി അറേബ്യ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ നേരിട്ടിരുന്നു.