കുവൈത്ത് സിറ്റി: കുവൈറ്റ് നേത്രരോഗ വിദഗ്ധൻ ഡോ. ഖാലിദ് അൽ-സബ്തിയാണ്
ജോർദാനിയൻ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന പതിനൊന്നുകാരിയായ റോവ അഹദ് എന്ന
ഫലസ്തീൻ പെൺകുട്ടിയുടെ കാഴ്ചശക്തി വീണ്ടെടുക്കുന്നതിനായി അടിയന്തര ശസ്ത്രക്രിയ നടത്തിയത്. കുവൈത്തിൽ വച്ച് നടത്തിയ ശസ്ത്രക്രിയ വിജയകരമായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കുവൈത്ത് സ്പെഷ്യലൈസ്ഡ് ഐ സെന്ററിൽ വച്ചാണ് കുട്ടിയുടെ ഇടതു കണ്ണിൽ ശസ്ത്രക്രിയ നടത്തിയത്.
കഴിഞ്ഞ ബുധനാഴ്ച റോവയുടെ വലത് കണ്ണിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ വൈറ്റ് റെഡ് ക്രസൻ്റ് സൊസൈറ്റി പ്രതിനിധി സംഘം അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിച്ചിരുന്നു, റോവയ്ക്ക് ഏകദേശം ഒരു വർഷമായി കാഴ്ചശക്തി നഷ്ടപ്പെട്ടതായി സംഘം കണ്ടെത്തി.ജോർദാനിലെ കുവൈറ്റ് എംബസി കുട്ടിയുടെ ആതിഥേയത്വം വഹിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കെആർസിഎസിനെ സഹായിച്ചുവെന്നും കഴിഞ്ഞയാഴ്ച പിതാവിനൊപ്പമാണ് കട്ടി കുവൈത്തിൽ എത്തിയെന്നും ഡോ. ഖാലിദ് അൽ-സബ്തി പറഞ്ഞു.
Home Middle East Kuwait പാലസ്തീൻ ബാലികയുടെ കാഴ്ചശക്തി വീണ്ടെടുക്കാൻ അടിയന്തര ശസ്ത്രക്രിയ നടത്തി കുവൈത്ത് ഡോക്ടർ