സിറിയയിലെ ലതാകിയയിലെ സെന്റ് ജോർജ്ജ് ഗ്രീക്ക് ഓർത്തഡോക്‌സ് കത്തീഡ്രലിനുള്ളിൽ പുരോഹിതൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 66 വയസ്സുകാരനായ ഹോഷ് ആണ് മരിച്ചത്. സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു . ഫോറൻസിക് റിപ്പോർട്ടുകൾ പ്രകാരം നെഞ്ചിൽ വെടിയേറ്റതു മൂലമുണ്ടായ രക്തസ്രാവമാണ് മരണ കാരണം. മൃതദേഹത്തിനു സമീപത്തായി അദ്ദേഹം എഴുതിയ ആത്മഹത്യാ കുറിപ്പും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.