കുവൈത്ത് സിറ്റി: അദൈലിയ കോഓപ്പറേറ്റീവ് സൊസൈറ്റി ആപ്പ് വഴി ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ തുടങ്ങി. സൊസൈറ്റിയുടെ മാർക്കറ്റ് ആൻഡ് പർച്ചേസിംഗ് കമ്മിറ്റി ചെയർമാൻ സൗദ് അബ്ദുല്ല അൽ-തുവൈജ്രി, തലബത്ത് ജനറൽ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയുമായി ചേർന്നാണ് ഇതെന്ന് അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഓൺലൈൻ ഓർഡർ പ്രകാരം ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയാണ് തലബത്ത്. സെൻട്രൽ മാർക്കറ്റും അൽ-അദൈലിയ സ്വീറ്റ്സ് ആൻഡ് പേസ്ട്രി ബേക്കറിയുടെ ശാഖയിലും ഈ സംവിധാനം നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. മറ്റ് സപ്ലൈസ് ബ്രാഞ്ചിൽ ഇത് നടപ്പാക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ് എന്നും പത്രം റിപ്പോർട്ട് ചെയ്തു.