കാബൂള്‍: അഫ്ഗാനിസ്താനില്‍ വിദേശ കറന്‍സികള്‍ പൂര്‍ണമായും നിരോധിച്ച് താലിബാന്‍. രാജ്യത്തെ സാമ്പത്തിക സ്ഥിതിയും ദേശീയ താല്‍പ്പര്യങ്ങളും മുന്‍നിര്‍ത്തി എല്ലാ അഫ്ഗാനികളും അവരുടെ ദൈനംദിന വിനിമയത്തിനായി അഫ്ഗാന്‍ കറന്‍സി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് താലിബാന്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ഇത് ലംഘിക്കുന്നവര്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും താലിബാന്‍ അറിയിച്ചു.
അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തിലെത്തിയതിന് ശേഷം അന്താരാഷ്ട്ര തലത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക പിന്തുണ നിലക്കുകയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ഇത് ബാധിക്കുകയും ചെയ്തിരുന്നു. അതേസമയം അഫ്ഗാനിസ്താനില്‍ യുഎസ് ഡോളറിന്റെ ഉപയോഗം വ്യാപകമാണ്.