മുതിർന്നവർ നിരന്തരമായി കുഞ്ഞുങ്ങളോട് സംസാരിക്കുന്നത് അവരുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞു.രണ്ടു മുതൽ നാല് വരെ പ്രായമുള്ള 107 കുട്ടികളിലാണ് പരീക്ഷണം നടത്തിയത്.

വീട്ടിലെ മുതിർന്നവരുമായുള്ള കുട്ടികളുടെ സംഭാഷണം തുടർച്ചയായി റെകോർഡ് ചെയ്താണ് പoനത്തിന് ഉപയോഗിച്ചത്. ഇതിനു പുറമെ ചിത്രരചന എഴുത്ത് പോലുള്ള ടാസ്കുകളും കുട്ടികൾക്ക് നൽകി.

ധാരാളം സംസാരിക്കുന്ന വീട്ടുകാരുടെ കുഞ്ഞുങ്ങളിൽ അതിശയിപ്പിക്കുന്ന ഭാഷാർജ്ജന ശേഷിയാണ് കണ്ടെത്തിയത്. വീട്ടുകാരുടെ വഴക്ക് കുട്ടികളുടെ ഏകാഗ്രതയെ മോശമായി ബാധിക്കുന്നതായും കണ്ടെത്തി