കുവൈത്ത് സിറ്റി: കുവെെറ്റിലെ അഹ്മദിയ വിദ്യാഭ്യാസ ജില്ലയിലെ ബലത് അൽ ഷുഹദ ഹൈസ്കൂളിൽ അധ്യാപകന് കുത്തേറ്റു. സ്കൂളിൽ കുട്ടികൾ തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ഇത് . കഴിഞ്ഞ ദിവസം സ്കൂളിലെ ഏതാനും കുട്ടികൾ തമ്മിൽ വഴക്കുണ്ടായി. ഇതിൽ ഒരു കുട്ടി സഹോദരനെ വിളിച്ചുവരുത്തിയതാണ് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമായത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വലിയതോതിൽ വഴക്കുണ്ടായതിനെ തുടർന്ന് അധ്യാപകൻ ഇടപെട്ട് കുട്ടികളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു കുത്തേറ്റത്.സംഭവത്തിൽ മറ്റു ചിലർക്കും പരിക്കേറ്റിട്ടുണ്ട്.