വാക്സിൻ എടുക്കാത്ത അധ്യാപകരും 16 വയസ്സിന് മുകളിലുള്ള കുട്ടികളും നിർബന്ധമായും പിസിആർ പരിശോധന നടത്തണം

0
15

കുവൈത്ത് സിറ്റി: വാക്‌സിനേഷൻ എടുക്കാത്ത 16 വയസും അതിനുമുകളിലും പ്രായമുള്ള  വിദ്യാർത്ഥികളും, അധ്യാപകരും 2022 മാർച്ച് 6-ന്  രണ്ടാം സെമസ്റ്റർ ആരംഭിക്കുമ്പോൾ മുതൽ സ്കൂളുകളിൽ വരുന്നതിന്  നെഗറ്റീവ് പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അധ്യാപകർ/വിദ്യാർത്ഥികൾ വൈറസ് ബാധ്യസ്ഥരല്ല എന്ന് സ്ഥിരീകരിക്കാൻ PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് അത്യന്താപേക്ഷിതം ആണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം അധികൃതരുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ സർക്കാർ പുതിയ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചില്ലെങ്കിൽ  സ്‌കൂളുകളിൽ പ്രവേശനം അനുവദിക്കുന്നതിന് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിബന്ധന നടപ്പാക്കും.