മലപ്പുറം: പൊന്നാനിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായി പാർട്ടി പ്രഖ്യാപിച്ച പി.നന്ദകുമാറിന് പൂർണ പിന്തുണ നൽകുമെന്ന് പൊന്നാനി എരിയ കമ്മറ്റി സെക്രട്ടറി ടി.എം സിദ്ദിഖ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിദ്ദിഖ് നിലപാട് വെളിപ്പെടുത്തിയത്. പാർട്ടിയാണ് തൻറെ ശക്തിയും പ്രചോദനം എന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ കൂടിയാലോചനകൾക്കും പരിശോധനകൾക്കും ശേഷമാണ് പാർട്ടി സ്ഥാനാർഥി നിർണയം നടത്തിയതെന്നും ആ തീരുമാനം ഉള്‍കൊള്ളാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും തയാറാകണം.
നന്ദകുമാറിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച് വലതുപക്ഷ വര്‍ഗ്ഗീയ ശക്തികളെ നിരായുധരാക്കാന്‍ കാത്തിരിക്കുകയാണ് പൊന്നാനിയിലെ ജനതയെന്നും അദ്ദേഹം എൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു