കുവൈത്തിൽ വൈദ്യുതി ഉപഭോഗ സൂചിക 15,000 മെഗാവാട്ട് കടന്നു

0
52

കുവൈത്ത് സിറ്റി: കുവൈത്തിൽ താപനില വർദ്ധിക്കുന്നതിനനുസരിച്ച് രാജ്യത്തെ വൈദ്യുത ഉപഭോഗത്തിലും കാര്യമായ വർധനവുണ്ടായി.  വൈദ്യുത ഉപഭോഗ സൂചിക 15,000 മെഗാവാട്ടിന്റെ പരിധി കടന്നു. കഴിഞ്ഞ വർഷം പീക്ക് സീസണിൽ വൈദ്യുതി ഉപഭോഗം 15,040 മെഗാവാട്ടിലെത്തിയിരുന്നു. തൊട്ടുമുൻപത്തെ വർഷത്തെ പരമാവധി ലോഡിനേക്കാൾ 600 മെഗാവാട്ടിന്റെ വർധനയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച്  ഇത്തവണ പീക്ക് സീസണിൽ ലോഡ് 16,700 മെഗാവാട്ട് വരെ ഉയർന്നേക്കാം.