കൊളംബോ: ശ്രീലങ്കയിലെ മദ്രസകൾ
ഇനി മുതൽ മത – സാംസ്ക്കാരിക കാര്യ
മന്ത്രാലയത്തിന്റെ നേരിട്ടുള്ള
നിയന്ത്രണത്തിലാക്കുമെന്ന് പ്രധാനമന്ത്രി
റനിൽ വിക്രമസിംഗെ അറിയിച്ചു.
നേരത്തേ മദ്രസകൾ വിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലാക്കുമെന്ന് മന്ത്രി
അകില വിരാജ് കരിയവാസം
പറഞ്ഞിരുന്നു. എന്നാൽ
വിവാദമൊഴിവാക്കാനാണ്
പ്രധാനമന്ത്രിയുടെ പുതിയ തീരുമാനം
എന്ന് അകില മാധ്യമങ്ങളോട് പറഞ്ഞു.
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ
സ്ഫോടന പരമ്പരകളിൽ മുന്നൂറിലേറെ
ആളുകൾ കൊല്ലപ്പെട്ട
സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം
ഐ എസ് ഏറ്റെടുത്തിരുന്നു.
എന്നിരുന്നാലും പ്രാദേശിക തീവ്രവാദ
സംഘടനകളെയാണ് സർക്കാർ ഇപ്പോളും
സംശയിക്കുന്നത്.