അഹമ്മദി റിഫൈനറിയിലെ തീപിടുത്തത്തിന് കാരണമായ പിഴവുകൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട്

0
16

കുവൈത്ത് സിറ്റി: ജനുവരി 14-ന് അഞ്ച് തൊഴിലാളികളുടെ മരണത്തിനിടയാക്കിയ അഹമ്മദി റിഫൈനറി തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച സാങ്കേതിക സമിതി  കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചു .  സാങ്കേതികവും മാനുഷികവുമായ നിരവധി പിഴവുകളാണ് റിപ്പോർട്ടിൽ എടുത്തു പറഞ്ഞിരിക്കുന്നത് ഇന്ന് പ്രാദേശിക മാധ്യമ വാർത്തകളിൽ പറയുന്നു.   ഒരു അഡ്മിനിസ്ട്രേറ്റീവ് അന്വേഷണ സമിതി രൂപീകരിക്കാൻ ശുപാർശ ചെയ്യാൻ കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ മാനേജിംഗ് അംഗങ്ങളും ചീഫ് എക്സിക്യൂട്ടീവുകളും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് റിപ്പോർട്ടിൽ നിർദ്ദേശിച്ചതായും വാർത്തയിലുണ്ട്.