65 വിമാനങ്ങളിലായി 10,000 ത്തോളം യാത്രക്കാർ കുവൈത്തിലേക്ക് മടങ്ങിയെത്തി

0
42

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വരുന്നവർക്ക് ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് കുവൈത്ത് മന്ത്രിസഭ തീരുമാനം പ്രഖ്യാപിച്ചശേഷം കുവൈത്തിലേക്ക് മടങ്ങിയെത്തുന്നവരുടെ എണ്ണത്തിൽ വൻവർധന. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 65 ഇൻകമിംഗ് വിമാനങ്ങളിലായി, ഏകദേശം 10,000 യാത്രക്കാർ വന്നതായി അൽ-ഖബാസ് പത്രം റിപ്പോർട്ട് ചെയ്തു അതേസമയം 99 വിമാനങ്ങൾ കുവൈത്തിൽ നിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് ആയി പുറപ്പെട്ടിട്ടുണ്ട്.ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, സൗദി അറേബ്യ, ലണ്ടൻ, തുർക്കി, പാരീസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് കൂടുതലായി എത്തിയത്. ഇവിടങ്ങളിൽ നിന്നും മുൻകൂട്ടി നിശ്ചയിച്ച ഫ്ലൈറ്റുകൾ ഒന്നുംതന്നെ റദ്ദാക്കിയിട്ടും എന്നും അധികൃതർ വ്യക്തമാക്കി.