കുവൈറ്റ് സിറ്റി: അമേരിക്കയിലെ വൈദ്യപരിശോധനയ്ക്കും യുറോപ്പിലെ ഏതാനും ദിവസത്തെ അവധിക്കാലത്തിനും ശേഷം കുവൈത്ത് അമീർ, ഷെയ്ഖ് നവാഫ് അൽ അഹ്മദ് ഇന്നലെ വൈകുന്നേരം നാട്ടിൽ മടങ്ങി എത്തി.
വിമാനത്താവളത്തിൽ അദ്ദേഹത്തെ കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ്, പ്രധാനമന്ത്രി ഹൈസ് ഹൈനെസ് ഷെയ്ഖ് സബ അൽ ഖാലിദ്
ദേശീയ അസംബ്ലി സ്പീക്കർ മർസൂക്ക് അൽ-ഗാനിം, നാഷണൽ ഗാർഡ് മേധാവി ഷെയ്ഖ് സേലം അൽ-അലി തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു
സ്വദേശത്തേക്ക് മടങ്ങിയെത്തിയ അമീറിന് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അഭിനന്ദന സന്ദേശം കൈമാറി