ഫിലിപ്പീൻസ് വിലക്ക് നീക്കിയ ശേഷമുള്ള ഗാർഹിക തൊഴിലാളികളുടെ ആദ്യസംഘം കുവൈത്തിലെത്തി

0
29

കുവൈത്ത് സിറ്റി: അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ചുകൊണ്ട് ഫിലിപ്പൈൻസിൽ നിന്ന് കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ ആദ്യസംഘം ഇന്നലെ രാജ്യത്ത് എത്തിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.  ഗാർഹിക തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കുന്നതിന് ഫിലിപ്പീൻസ് തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചതിനു ശേഷമുള്ള ഗാർഹിക തൊഴിലാളികളുടെ ആദ്യ സംഘമാണ് കുവൈത്തിൽ എത്തിയത്.

ബെൽ സലാമ പ്ലാറ്റ്ഫോം വഴി രാജ്യം ഏർപ്പെടുത്തിയ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് തൊഴിലാളികളെ എത്തിച്ചതെന്ന് റിക്രൂട്ട്‌മെന്റ് കമ്പനിയുടെ ഉടമ ബാസ്സാം അൽ-ഷമ്മരി  പറഞ്ഞു, ഇവർക്ക്  രണ്ടാഴ്ചത്തെ നിർബന്ധിത ക്വാറൻ്റിനടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.

കുവൈത്ത് എയർവേയ്‌സ് ഫിലിപ്പീൻസിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ ഇരട്ടിയാക്കിയ ഈ സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ ബാച്ച് കുവൈത്തിലേക്ക് എത്തുമെന്നും റിക്രൂട്ട്മെൻറ് സ്ഥാപന ഉടമ വ്യക്തമാക്കി.