കുവൈത്ത് സിറ്റി: കൊറോണ എമർജൻസി കമ്മിറ്റി ഇന്ന് യോഗം ചേരും. സമിതി സർക്കാറിന് സമർപ്പിക്കുന്ന റിപ്പോർട്ടിൽ, നിലവിലെ രീതിയിൽ ( വൈകീട്ട് 5 മണി മുതൽ പുലർച്ചെ 5 മണി വരെ) ഭാഗിക കർഫ്യൂ തുടരണമെന്നും, വൈകീട്ട് 5 മണിക്ക് ശേഷം ഹോം ഡെലിവറി ഓർഡറുകൾ നൽകാൻ റെസ്റ്റോറന്റുകളെ അനുവദിക്കണമെന്നും നിർദ്ദേശിക്കുന്നതായി കമ്മിറ്റി അധികൃതരെ ഉദ്ധരിച്ച് അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ആരോഗ്യ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി രാജ്യത്തെ കോവിഡ് സാഹചര്യങ്ങളും, ഭാഗിക കർഫ്യു നടപ്പാക്കിയതിലെ ഗുണഫലങ്ങളും ചർച്ച ചെയ്ത ശേഷമാണ് സമിതി വിശദമായ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുന്നത്
കർഫ്യുവിൻ്റെ ആദ്യ ദിവസങ്ങൾ മുതൽ രാജ്യത്തെ തെരുവുകളിൽ കണ്ട ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി അധികാരികൾ ചർച്ച നടത്തും എന്നും പത്ര റിപ്പോർട്ടിൽ പറയുന്നു.