കുവൈറ്റ് സിറ്റി : കൊറോണ മൂലം പ്രതിസന്ധിയിലായ ഇടപാടുകാർക്ക് പ്രാദേശിക ബാങ്കുകളുടെ ധനസഹായം ഉറപ്പാക്കാനും ഗ്യാരണ്ടി നൽകാനും മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി . പ്രസ്തുത ബില്ല് ഡപ്യൂട്ടി അമീറിന് സമർപ്പിക്കുവാനും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ധാരണയായി.
ജനങ്ങളിൽ കൊറോണ മൂലമുണ്ടായ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനുമുള്ള സർക്കാർ നയത്തിൻ്റെ അടിസ്ഥാനത്തിലാണ് കരട് നിയമം രൂപീകരിക്കുന്നതെന്ന് മന്ത്രിസഭ അറിയിച്ചു. ഇതുസംബന്ധിച്ച് എക്കണോമിക് അഫയേഴ്സ് കമ്മിറ്റിയിൽനിന്ന് നിർദ്ദേശം ലഭിച്ചിരുന്നതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇതിൻറെ ചുമതല വാണിജ്യ വ്യവസായ മന്ത്രിക്ക് ആണ് നൽകിയിരിക്കുന്നത്. ധനകാര്യ മന്ത്രാലയം , പൊതു നിക്ഷേപ അതോറിറ്റി – സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് ,ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനുള്ള ദേശീയ ഫണ്ട് , കുവൈറ്റ് ഇക്കണോമിക് അസോസിയേഷൻ എന്നിവയുമായി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടപ്പാക്കണം എന്നുംും മന്ത്രിസഭാ യോഗത്തിൽ ധാരണയായി.