കുവൈത്തിൽ ജല ഉപഭോഗം ഉൽപ്പാദന നിരക്കിനേക്കാൾ കൂടി

0
29

കുവൈത്ത് സിറ്റി:റമദാനിലെ ആദ്യ ദിനത്തിൽ കുവൈത്തിൽ ജല ഉപഭോഗം വൻതോതിൽ വർധിച്ചതായി റിപ്പോർട്ടുകൾ. ഉൽപാദനവും ഉപയോഗവും തമ്മിൽ 28 ദശലക്ഷം ഗാലൻ കമ്മി ഉണ്ടായതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഏപ്രിൽ രണ്ടിന് 433 ദശലക്ഷം ഗാലൻ വെള്ളം ഉപയോഗിച്ചപ്പോൾ 405 ദശലക്ഷം ഗാലൻ മാത്രമാണ് ഉൽപ്പാദിപ്പിച്ചതെന്നാണ് റിപ്പോർട്ട്. റമദാൻ മാസത്തിൽ പല ഉൽപ്പാദന കേന്ദ്രങ്ങളും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൂടിയാകണം ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ വർഷം വേനൽക്കാലത്ത് പ്രതിദിനം 507 ദശലക്ഷം ഗാലൻ വെള്ളമാണ് രാജ്യത്ത് ഉപയോഗിച്ചത്.