കുവൈത്തിൽ മത്സ്യവില നിയന്ത്രിക്കാൻ ലേലം പുനരാരംഭിക്കണം എന്ന ആവശ്യവുമായി തൊഴിലാളി യൂണിയൻ

0
31

കുവൈത്ത് സിറ്റി: ആരോഗ്യ വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി ഷാർക്ക്, ഫഹഹീൽ വിപണികളിൽ മത്സ്യ ലേലം പുനരാരംഭിക്കാൻ അനുവദിക്കണമെന്ന് മന്ത്രിസഭയിലെ എമർജൻസി കമ്മിറ്റി, വാണിജ്യ, ആരോഗ്യ, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിവരോട് ആവശ്യപ്പെട്ടു മത്സ്യ തൊഴിലാളി യൂണിയൻ രംഗത്ത്.
സുബൈദി മത്സ്യബന്ധനത്തിനുള്ള സീസൺ ഈ മാസം മധ്യത്തോടെയും
, ഓഗസ്റ്റ് ആദ്യം മുതൽ ചെമ്മീൻ പിടിക്കുന്ന സീസണും ആരംഭിക്കും ഇക്കാലയളവിൽ ലേല നടപടികൾ നടത്താൻ അനുവദിക്കണമെന്നാണ്
കുവൈത്ത് ഫെഡറേഷൻ ഓഫ് ഫിഷർമാൻ മേധാവി ധഹർ അൽ സുവയാൻ ആവശ്യപ്പെടുന്നത്. ദീർഘകാലമായുള്ള മത്സ്യത്തൊഴിലാളികളുടെ ആവശ്യമാണിതെന്നും, മത്സ്യത്തൊഴിലാളികളും വളരെ സാധാരണക്കാരാണെന്നും തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ആരും ഒപ്പം നിലകൊണ്ടില്ല എന്നും അദ്ദേഹം പറഞ്ഞു.