കുവൈത്ത് സിറ്റി: ഓക്സ്ഫോർഡ് നിർമ്മിച്ച കോവിഡ് പ്രതിരോധ വാക്സിൻ ആയ അസ്ട്രെ സെനക്ക യുടെ രണ്ടാമത്തെ ബാച്ച് കുവൈത്തിലേക്ക് എത്തുന്നത് വൈകി. ഫ്ലൈറ്റുകളുടെ എത്തുന്ന തീയതിയിൽ വന്ന മാറ്റവും , വാക്സിൻ സംഭരണ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള സമയവും പരിഗണിച്ചാണ് വാക്സിൻ തീയതിയിൽ മാറ്റം വന്നത് എന്ന് ആരോഗ്യ വൃത്തങ്ങളെ ഉദ്ധരിച്ച് അല് ഖാബാസ് റിപ്പോർട്ട് ചെയ്തു. വാക്സിൻ അടുത്ത ശനിയാഴ്ച രാജ്യത്ത് എത്തുമെന്നാണ് സൂചിന.
റഷ്യയിൽ നിന്ന് എമിറേറ്റ്സ് എയർലൈൻസ് അല്ലെങ്കിൽ ഖത്തർ എയർവേസ് വഴി നേരിട്ടോ ട്രാൻസിറ്റ് വഴിയോ വാക്സിൻ എത്തും. ആഗോള ആരോഗ്യ ആവശ്യങ്ങൾക്കനുസൃതമായി വാക്സിൻ സംഭരിക്കുന്നത് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് വാക്സിനുകൾ എത്തിക്കുന്നതിനുള്ള സുപ്രധാന വ്യവസ്ഥയാണ്.
രണ്ടാമത്തെ ബാച്ച് 130,000 ഡോസായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ഈ വാക്സിൻ ആദ്യ ഡോസ് ലഭിച്ച ആളുകൾക്ക് നൽകുമെന്നും ആരോഗ്യ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.