അടച്ചിട്ട ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ തൊഴിലാളികൾക്കുള്ള ശമ്പളവും വാടകയും സർക്കാർ നൽകും

0
10

കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങൾ മൂലം അടച്ചിട്ടത് വഴി ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുണ്ടായ പ്രവർത്തനം നഷ്ടം സർക്കാർ നികത്തും. സ്ഥാപന ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി പാർലമെൻററി കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സമിതിയുമായി ചേർന്ന് വ്യാഴാഴ്ച മീറ്റിംഗ് നടത്തുമെന്ന് അൽ-ഖബാസ് റിപ്പോർട്ട് ചെയ്തു.

ബിസിനസ്സ് ഉടമകൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിനായി പഠനം നടക്കുന്നതായും
, പഠന നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ബിസിനസ്സ് ഉടമകൾക്ക് നഷ്ടപരിഹാരതുക വിതരണം ചെയ്യും. മാനവവിഭവശേഷി മന്ത്രാലയ രേഖകൾ അനുസരിച്ച് ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ശമ്പളവും പ്രതിമാസ വാടകയും അടങ്ങുന്ന തുകയാണ് നൽകുക , നിലവിലെ ഒരുമാസം നീളുന്ന നിയന്ത്രണങ്ങൾക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകുക. മുൻ‌മാസങ്ങളിൽ‌ അടച്ചിട്ടതിന് മുൻ‌കൂർ നഷ്ടപരിഹാരം നൽകരുതെന്നും കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.