കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് പൊതുജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. എംബസിയുടെ പരാതി പരിഹാര സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കുവൈറ്റ് സിറ്റി, അബ്ബാസിയ, ഫഹാഹീൽ എന്നിവിടങ്ങളിലെ വിവിധ പാസ്‌പോർട്ട് ഔട്ട്‌സോഴ്‌സ് സെന്ററുകളിൽ വച്ചായിരിക്കും കൂടിക്കാഴ്ച.
മാർച്ച് 30 ബുധനാഴ്ച വൈകുന്നേരം 4 മണി മുതൽ 5 മണി വരെ, പൊതുജനങ്ങളുടെ പരാതികൾ കേട്ട് ചർച്ച ചെയ്യുന്നതിനായി അംബാസഡർ കുവൈത്ത് സിറ്റിയിലെ BLS ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ ഉണ്ടായിരിക്കുന്നതാണ്.
ഏപ്രിൽ ആറാം തീയതി ബുധനാഴ്ച രാവിലെ 11 മണി മുതൽ 12 മണി വരെ. അബ്ബാസിയയിലെ ഒലിവ് സൂപ്പർമാർക്കറ്റ് ബിൽഡിംഗിൽ, എം ഫ്ലോർ
ഏപ്രിൽ 13 ബുധനാഴ്ച, രാവിലെ 11 മണി മുതൽ 12 മണി വരെ, ഫഹാഹീൽ, മക്ക സ്ട്രീറ്റിലുള്ള BLS ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ അംബാസഡർ പ്രവാസികളുമായി കൂടിക്കാഴ്ച നടത്തും
ഏപ്രിൽ 20 ന് വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നുണ്ട്
ഏപ്രിൽ 27ന് രാവിലെ 11 മണി മുതൽ 12 മണി വരെ കുവൈറ്റ് സിറ്റിയിൽ അദ്ദേഹം പ്രവാസികളുമായി വീണ്ടും കൂടിക്കാഴ്ച നടത്തും