കുവൈത്ത് സിറ്റി: കുവൈത്തിലെ അമ്മാനിലുള്ള ‘ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിലെ 2021-2022 അധ്യയന വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സെനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണ നിക്ഷേപ ചടങ്ങ് 2021 മെയ് 20 ന് ഓൺലൈൻ ആയി നടന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കുവൈത്ത് എഞ്ചിനീയർസ് ഫോറം ജനറൽ കൺവീനറും, പവർജെൻ കുമിൻസ് കുവൈത്ത് കമ്പനി ബിസിനസ് ഹെഡ് മായ എഞ്ചിനീയർ അബ്ദുൾ സഗീർ ചടങ്ങിിൽ മുഖ്യാതിഥിയായിരുന്നു.
2021 ഏപ്രിൽ 14 ന് സ്ഥാനാർത്ഥികൾ സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. 51 മത്സരാർത്ഥികളാണ് സെനറ്റിൽ വിവിധ സ്ഥാനങ്ങൾക്കായി മത്സരിിച്ചത്. തുടർന്ന്, “മീറ്റ് ദി കാൻഡിഡേറ്റ്” പ്രോഗ്രാം 18 ന് ഓൺലൈനിൽ നടന്നു, അതിൽ എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മുൻപാകെെെ തങ്ങളുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാൻ മത്സരാർത്ഥികളെ അനുവദിച്ചു.
2021 ഏപ്രിൽ 20 നാണ് ഓൺലൈനായി സെനറ്റ് തിരഞ്ഞെടുപ്പ് നടന്നത്. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ അവരുടെ നേതാക്കളെ തിരഞ്ഞെടുക്കുന്നതിന് വോട്ട് രേഖപ്പെടുത്തി. ഏപ്രിൽ 21 ന് തെരഞ്ഞെടുപ്പ് ഫലം ഐസിഎസ്‌കെ അമ്മാൻ പ്രഖ്യാപിച്ചു. എട്ട് അംഗങ്ങളുള്ള കോർ സെനറ്റും. 8 ഹൗസ് ക്യാപ്റ്റൻ മാരെയും വൈസ് ക്യാപ്റ്റൻ മാരെയും ആണ് തെരഞ്ഞെടുത്തത്.
വിദ്യാർത്ഥികളെ കൂടാതെ ഐസിഎസ്‌കെ , സീനിയർ അഡ്മിനിസ്ട്രേറ്റർ പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ, വൈസ് പ്രിൻസിപ്പൽമാരായ ശ്രീമതി. ഷീജ രവി, ശ്രീമതി സൂസൻ രാജേഷ്, ഡെപ്യൂട്ടി വൈസ് പ്രിൻസിപ്പൽമാർ ശ്രീമതി മിനി ഷാജി, ശ്രീമതി സുഷ്മീത പ്രകാശ് ഐസിഎസ്‌കെ, എച്ച്ആർ, അഡ്മിൻ ഓഫീസർ ശ്രീ ദീപക് കുമാർ സേത്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു