അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം നേടി മലയാളിയായ കുവൈത്ത് പ്രവാസി

0
25

കുവൈത്ത് സിറ്റി: ഞായറാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലാഭ്യം തേടിയെത്തിയത് മലയാളിയായ രതീഷ് രഘുനന്ദനെ.15 ദശലക്ഷം ദിർഹം മാണ് ഒന്നാം സമ്മാനം. കുവൈത്തിൽ പ്രവാസിയായ രതീഷും മറ്റ് 11 സുഹൃത്തുക്കളും ചേർന്നാണ് ടിക്കറ്റെടുത്തത്. കുവൈറ്റിലെ ഒരു കൊറിയൻ കൺസ്ട്രക്ഷൻ കമ്പനിയുടെ പ്രൊക്യുർമെന്റ് ഡിപ്പാർട്ട്‌മെന്റിലാണ് രതീഷ് ജോലി ചെയ്തിരുന്നതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

തങ്ങളുടെ കമ്പനിയുടെ കുവൈത്തിലെ പ്രോജക്റ്റ് .പദ്ധതി പൂർത്തിയായി , ഭൂരിഭാഗം ഉദ്യോഗസ്ഥരും പോയി. അവസാനമായി അവശേഷിക്കുന്ന 12 പേർ ചേർന്നാണ് ലോട്ടറി എടുത്തത് എന്ന് രതീഷ് വിശദീകരിച്ചു.ഈ എപ്രിൽ 30ന് എല്ലാവരും തിരികെ പോകും. അടുത്ത മാസം മുതൽ തമ്മിൽ കാണില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഏറ്റവും കുറഞ്ഞത്, പ്രതിവാര നറുക്കെടുപ്പിൽ വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ ജാക്ക്പോട്ട് അടിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും രതീഷ് പറഞ്ഞു.