കുവൈത്ത് സിറ്റി: ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതായി കുവൈറ്റിലെ ഇന്ത്യൻ എംബസി വക്താവ് , നാനാത്വത്തിൽ ഏകത്വമെന്ന സാംസ്കാരിക പാരമ്പര്യത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്നാണ് എംബസി വക്താവ് വ്യക്തമാക്കിയത്.
ഇന്ത്യൻ പൗരന്മാർ നടത്തിയ ചില ആക്ഷേപകരമായ ട്വീറ്റുകൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ത്യൻ അംബാസഡർ കുവൈത്ത് വിദേശകാര്യ ഓഫീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യൻ എംബസി വക്താവ് പറഞ്ഞു. ഇത്തരം പ്രസ്താവനകൾ, ഇന്ത്യൻ സർക്കാരിന്റെ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്നതല്ലെന്ന് അംബാസഡർ ഊന്നിപ്പറഞ്ഞതായി വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ഇതിനകം തന്നെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ അവഹേളിക്കുന്നതിനെ അധികൃതർ ശക്തമായി അപലപിച്ചതായും വക്താവ് പറഞ്ഞു.