റെസിഡൻസി നിയമലംഘകർക്ക് വീണ്ടും പൊതുമാപ്പ് നൽകുന്നത് ആഭ്യന്തരമന്ത്രാലയം പരിഗണിക്കുന്നു

0
32

കുവൈത്ത് സിറ്റി: പ്രാദേശിക അറബിക് മാധ്യമമായ അൽ-ഖബാസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് എല്ലാ റസിഡൻസി മേഖലകൾക്കും  അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതിന് വീണ്ടും സമയം അനുവദിക്കാൻ ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നു. നിയന്ത്രണങ്ങളും നിബന്ധനകളും ഉൾപ്പെടുത്തി കൊണ്ടായിരിക്കും പുതിയ സമയപരിധി അനുവദിക്കുക. ഇത് മുമ്പത്തെ സമയപരിധിയേക്കാൾ കൂടുതൽ കാര്യക്ഷമമാക്കുകയും ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം, രാജ്യം വിടാൻ ആഗ്രഹിക്കുന്ന നിയമലംഘകരെ പിഴയിൽ നിന്ന് ഒഴിവാക്കുകയും പുതിയ വിസ ഉപയോഗിച്ച് ഇവർക്ക് കുവൈത്തിലേക്ക് വീണ്ടും മടങ്ങാൻ അനുവദിക്കുകയും ചെയ്യും. നിയമലംഘകർക്ക് സ്റ്റാറ്റസ് ക്രമീകരിക്കാനും രാജ്യത്ത് തുടരാനും പിഴ നൽകണം.