2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായി മാർക്കറ്റ് 47.3 ബില്യൺ ദിനാറിൽ ക്ലോസ് ചെയ്തു

0
19

കുവൈത്ത് സിറ്റി: കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണി മൂല്യത്തിൽ  430 ദശലക്ഷം ദിനാർ വർധന. മുൻനിര ഓഹരി വില കുതിച്ചു. കഴിഞ്ഞ അഞ്ച് സെഷനുകളിൽ സ്റ്റോക്ക് എക്സ്ചേഞ്ച്  ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും വിപണി മൂല്യം 1.73 ബില്യൺ ദിനാർ വർധിപ്പിച്ചു, മൊത്തത്തിലുള്ള വിപണി മൂല്യം 5.34 ബില്യൺ ദിനാറായി. കഴിഞ്ഞ വർഷം അവസാനത്തെ അപേക്ഷിച്ച് 12.7 ശതമാനം വർധനയാണിത് .2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്നലെ 47.3 ബില്യൺ ദിനാർ ക്ലോസ് ചെയ്തത്.