ഈദ് അവധിക്ക് ശേഷം ഭക്ഷ്യോത്പന്നങ്ങളുടെ വില നിയന്ത്രണം പിൻവലിക്കുമെന്ന് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം

0
28

കുവൈത്ത് സിറ്റി: ഈദ് അവധിക്ക് ശേഷം  ഭക്ഷ്യോത്പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള മുൻ തീരുമാനം പിൻവലിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. തീരുമാനം പ്രാദേശിക വിപണിയിലുണ്ടാക്കുന്ന  അനന്തരഫലങ്ങൾ വിശകലനം ചെയ്ത ശേഷമാണ് തീരുമാനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏതാനും കമ്പനി പ്രതിനിധികൾ (ഭക്ഷ്യ വിതരണക്കാർ) മന്ത്രി ഫഹദ് അൽ-ഷരിയാനുമായി കൂടിക്കാഴ്ച നടത്തുകയും ആഗോള വിപണിയിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു, ഇതിന് ശേഷമാണ് പുതിയ തീരുമാനം.

വില നിശ്ചയിക്കാനുള്ള തീരുമാനം നിലനിർത്തിയാൽ, കുവൈത്ത് വിപണിയിൽ ആവശ്യത്തിന് ഭക്ഷ്യ സപ്ലൈ ഉറപ്പാക്കാൻ കമ്പനികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും, ഇത് വില വ്യത്യാസം നികത്താൻ വിതരണക്കാരെ സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും  പ്രാദേശിക അറബിക് പത്രം റിപ്പോർട്ട് ചെയ്തു.