2017ന് ശേഷം ഔഖാഫ് മന്ത്രാലയം 74 പ്രവാസികളെ നിയമിച്ചു

കുവൈത്ത് സിറ്റി: 2017 ത് ശേഷം കുവൈത്തിലെ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം 74 പ്രവാസികളെ നിയമിച്ചു. ഇവരിൽ 75 ശതമാനം പേരും ഇമാമുമാരായും മുഅ്‌സിൻമാരായും ആണ് നിയമിതരായത്. ശേഷിക്കുന്ന 25 ശതമാനം പേർ സർക്കാർ ജോലികളിലാണ് . ഖുർആൻ ജനറൽ അതോറിറ്റിയിലേക്കും അഞ്ച് വിദേശികളെ  നിയമിച്ചതായും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ അതോറിറ്റിയിലെ കുവൈറ്റികളല്ലാത്തവരുടെ ആകെ എണ്ണം ഏഴായി. മൈനേഴ്സ് അഫയേഴ്സ് പബ്ലിക് അതോറിറ്റിയിൽ ഒരാളെയും നിയമിച്ചിട്ടുണ്ട്.