ദേശീയ അവധിക്ക് ശേഷം വിദ്യാഭ്യാസ മന്ത്രാലയം 1,000 അധ്യാപകരെ നിയമിക്കും

0
14

കുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം പുതുതായി 1000 അധ്യാപകരെ പ്രാദേശികാടിസ്ഥാനത്തിൽ നിയമിക്കാൻ തയ്യാറെടുക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇംഗ്ലീഷ്, ഫ്രഞ്ച്, ഗണിതം, സയൻസ്, കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, ജിയോളജി, ഫിലോസഫി, സംഗീതം എന്നീ വിഷയങ്ങളിൽ യൂണിവേഴ്‌സിറ്റി യോഗ്യതയുള്ളവരെ 2022-2023 അധ്യയന വർഷത്തേക്ക് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  കോൺട്രാക്ട് വഴി നിയമിക്കും. വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അലി യാക്കൂബിന്റെ പ്രഖ്യാപനത്തിന് ശേഷം അപേക്ഷകൾ സ്വീകരിക്കും, അത് ഉടൻ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ അവധിക്ക് ശേഷം പ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉത് പ്രസിദ്ധീകരിക്കും എന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി  മാധ്യമ റിപ്പോർട്ടിൽ പറയുന്നു,  11 വിഷയങ്ങൾ പഠിപ്പിക്കുന്നതിന് 1,000 അധ്യാപകരെയാണ് കരാറടിസ്ഥാനത്തിൽ നിയമിക്കുക .