കുവൈത്ത് സിറ്റി:-ഓക്സ്ഫോർഡ് വാക്സിൻ മൂന്നാം ബാച്ച് രാജ്യത്ത് എത്തിയ ഉടൻ ഈ വാക്സിിൻ ഉപയോഗിച്ച് ആദ്യ കുത്തിവെപ്പ് എടുത്തവർക്ക് ആരോഗ്യ മന്ത്രാാലയം രണ്ടാാം വാക്സിസിനേഷൻ തീയതി അറിയിച്ചുകൊണ്ട് സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി. മൊബൈൽ എസ്എംഎസുകൾ ആയാണ് സന്ദേശം അയക്കുന്നത്.
ഈ വാക്സിനിൽ ആദ്യ ഡോസ് ലഭിച്ച ആളുകൾക്ക് രണ്ടാമത്തെ ഡോസ് നൽകുന്നതിനാണ് ഇപ്പോൾ വന്നിരിക്കുന്ന ബാച്ച് ഉപയോഗിക്കുക എന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 388000 ഡോസു വാക്സിനുകളാണ് മൂന്നാമത്തെ ബാച്ചി്ൽ എത്തിയിരിക്കുന്നത് .
ഇതോടെ രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനും രണ്ട് ഡോസുകൾ ലഭിച്ച വരുടെയും ആദ്യത്തെ ഡോസ് ലഭിച്ചവരുടെയും നിരക്ക് വർദ്ധിപ്പിക്കുന്നതിനു സഹായകമാകുമെന്നും അധികൃതർ വ്യക്തമാക്കി.