കുവൈത്ത് സിറ്റി : കുവൈത്തിലെ ആരോഗ്യമന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന സർവീസ് സെൻ്റെറിലെ കോൾ സെൻറരിന് കൊറോണക്കാലത്ത് ലഭിച്ചത് 10 ലക്ഷം ഫോൺ കോളുകൾ. കൊറോണ വൈറസിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ, മെഡിക്കൽ കൺസൾട്ടേഷനുകൾ, മരുന്ന് വിതരണ വിവരങ്ങൾ, പൊതുവായ അന്വേഷണങ്ങൾ, പരാതികൾ, നിർദ്ദേശങ്ങൾ എന്നിവ അടക്കം ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും കോൾ സെൻ്റെറിലേക്ക് അറബിയിലും ഇംഗ്ലീഷിലുമായി ഇൻകമിംഗ് കോളുകൾ ലഭിക്കുന്നു.
“151” കോൾ സെന്ററിന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 250,000-ത്തിലധികം കോളുകൾ ലഭിച്ചു, ജനുവരിയിൽ ഏകദേശം 80,000 കോളുകളും , ഫെബ്രുവരിയിൽ 50,000 ഉം 120,000 കോളുകൾ മാർച്ചിലും ലഭിച്ചതായി രേഖകൾ വ്യക്തമാക്കുന്നു.
കോൾ സെൻറർ ലേക്ക് വരുന്ന പല കോളുകളും അടിയന്തര സ്വഭാവമുള്ളതിനാൽ തന്നെ ഇവയോട് പ്രതികരിക്കാൻ അനുയോജ്യരായ മെഡിക്കൽ, ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെ ആണ് മന്ത്രാലയം നിയമിച്ചിരിക്കുന്നത്, അതുകൊണ്ടുതന്നെ പൊതുജനങ്ങളുടെ വളരെവേഗം കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ ലഭിക്കുവാനും സഹായകമായി.