കുരങ്ങുപനി; തയ്യാറെടുപ്പുകളുടെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം 5000 ഡോസ് സ്മാൾ പോക്സ് വാക്സിൻ വാങ്ങുന്നു

0
26

കുവൈറ്റ് സിറ്റി:  നിലവിൽ കുവൈറ്റിൽ കുരുങ്ങി കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി മുന്നൊരുക്കങ്ങൾ ശക്തമാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം  . കുരങ്ങ് പനി രോഗത്തിനുള്ള  മുൻകരുതലെന്നോണം  സ്മാൾ പോക്സ് വാക്‌സിന്റെ 5,000 ഡോസുകൾ മന്ത്രാലയം വാങ്ങാൻ പോകുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

മുൻകരുതൽ നടപടികളുടെ വെളിച്ചത്തിൽ, കുരങ്ങുപനി, സംശയിക്കപ്പെടുന്ന, സാധ്യതയുള്ളതോ സ്ഥിരീകരിച്ചതോ ആയ കേസുകൾ, സമ്പർക്ക കേസുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതിക മാർഗനിർദേശങ്ങളും  റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനവും ആരോഗ്യമന്ത്രാലയം സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

കുരങ്ങുപനി  പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലെ വിദൂര പ്രദേശങ്ങളിൽ,  ഉഷ്ണമേഖലാ വന പ്രദേശങ്ങളിലാണ് കണ്ടുവരാറുള്ളത്. എന്നാൽ നിലവിൽ ഇത് ലോകത്തിലെ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.